കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ പ്രോജക്ട് ഓഫീസർ ഒഴിവുകളിലേക്ക് അവസരങ്ങൾ

April 07, 2025

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ പ്രോജക്ട് ഓഫീസർ ഒഴിവുകളിലേക്ക് അവസരങ്ങൾ


കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, പ്രോജക്ട് ഓഫീസർ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 23,യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 2 വർഷം

പ്രായപരിധി: 45 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 46,000 - 54,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ PwBD : ഇല്ല
മറ്റുള്ളവർ: 400 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


2) തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഏപ്രിൽ 9 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 8 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 9 ന് രാവിലെ 10 മണിക്ക് തൈക്കാടുള്ള എസ്.സി / എസ്.ടി നാഷണൽ കരിയർ സർവീസ് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు