അങ്കണവാടി കം ക്രഷ് അപേക്ഷ ക്ഷണിച്ചു പത്താം ക്ലാസ്സ്, പ്ലസ് ടു ഉള്ളവർക്ക് ജോലി
April 01, 2025
അങ്കണവാടി കം ക്രഷ് അപേക്ഷ ക്ഷണിച്ചു പത്താം ക്ലാസ്സ്, പ്ലസ് ടു ഉള്ളവർക്ക് ജോലി
പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 12, കൂത്താളി പഞ്ചായത്തിലെ 13 വാര്‍ഡിലെ സ്ഥിരതാമസക്കാരായ 18നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്ലസ് ടു പാസ്സായവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
അപേക്ഷ പേരാമ്പ്ര ശിശുവികസന പദ്ധതി ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം.
അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അർബൻ ഐ സി ഡി എസ് പ്രോജക്ട് പരിധിയിൽ ഇരവുകാട് വാർഡിൽ പ്രവർത്തിക്കുന്ന 146ാം നമ്പർ അംഗനവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ഹെൽപ്പർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാൻ പാടുള്ളതുമല്ല.
വർക്കർ അപേക്ഷകർ പ്ലസ് ടു പാസ്സ് ആയിരിക്കണം. ഹെൽപ്പർ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി പാസ്സ് ആണ്. അപേക്ഷകൾ 2025 ഏപ്രിൽ 16ന് വൈകിട്ട് 5 മണിക്ക് മുൻപ് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അർബൻ ഐ സി ഡി എസ് ഓഫീസിൽ നൽകണം. അപേക്ഷ ഫോറത്തിന്റെ മാതൃക മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ലഭിക്കും. ഇരവുകാട് വാർഡിലെ സ്ഥിരതാമസക്കാരായ അപേക്ഷകർക്ക് മുൻഗണന.
ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.
ഫോൺ : 0477 2251728
കമ്പനി സെക്രട്ടറി നിയമനം
എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവിലേക്ക് കമ്പനി സെക്രട്ടറിയെ നിയമിക്കുന്നു. ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എല്‍ എല്‍ ബി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. 18 നും 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഏപ്രില്‍ പത്തിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944
Post a Comment