നൈറ്റ് വാച്ച്മാൻ ഉൾപ്പെടെ സർക്കാർ ആശുപത്രിയിൽ ജോലി ഒഴിവുകൾ
April 06, 2025
സർക്കാർ ആശുപത്രിയിൽ ജോലി നേടാൻ അവസരം
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് താഴെ പറയുന്ന ഒഴിവുള്ള തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷകൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 07/ 04 / 2025 ന് വൈകുന്നേരം 5 മണിവരെ പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സ്വീകരിക്കുന്നതാണ് അപേക്ഷകർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക
ഒഴിവുകൾ / യോഗ്യതയും
1. ഫാർമ്മസിസ്‌റ്
ഡി.ഫാം/ബി.ഫാം + ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ (സർക്കാർ അംഗീകൃതം)
2. ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഏതെങ്കിലും ഒരു ഡിഗ്രി + പി.ജി.ഡി.സി.എ./ഡി.സി.എ.(സർക്കാർ അംഗീകൃതം)
3. നൈറ്റ് വാച്ച്‌മാൻ
എസ്.എസ്.എൽ സി പാസ്സ് +
പ്രായം : 18 to 50 വയസ്സ്
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, പഴയന്നൂർ, തൃശ്ശൂർ ജില്ല -680587
ഫോൺ : 04884-225430,
ഇ മെയിൽ: pazhayannurche@gmail.com
Post a Comment