പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അവസരങ്ങൾ
April 02, 2025
പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അവസരങ്ങൾ
പത്തനംതിട്ട ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കുന്നു.അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച.
യോഗ്യത വിവരങ്ങൾ?
എസ്എസ്എല്‍സി, എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന്‍ കൈകാര്യം ചെയ്യുന്നതിനുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയം ഉളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
പ്രായപരിധി 55 വയസ്.
2)ഫാമിലി കൗണ്‍സിലര്‍ നിയമനം
കെല്‍സയുടെ സമവായം പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി ജില്ലാ നിയമസേവന അതോറിറ്റിയില്‍ തുടങ്ങുന്ന ഫാമിലി കൗണ്‍സിലിംഗ് സെന്ററിലേക്ക് ഫാമിലി കൗണ്‍സിലര്‍മാരെ നിയമിക്കും.
യോഗ്യത: ബിഎ/ബിഎസ്സി സൈക്കോളജി, ക്ലിനിക്കല്‍ കൗണ്‍സിലിങ് അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജിയില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ എംഎ/എംഎസ്സി സൈക്കോളജി, അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ പി.ജി/ അഡീഷണല്‍ പിജി സര്‍ട്ടിഫിക്കറ്റ്/ഫാമിലി കൗണ്‍സിലിംഗ് ഡിപ്ലോമ. മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പരിചയം.
ഫാമിലി, റിലേഷന്‍ഷിപ്പ് കൗണ്‍സിലിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 30 വയസ് പൂര്‍ത്തിയാകണം.
ഹോണറേറിയം- പ്രതിദിനം 1500 രൂപ.
Post a Comment