കേരള സർക്കാർ സ്ഥാപനങ്ങളിലെ പുതിയ ജോലി അവസരങ്ങൾ

April 06, 2025

ഈ യോഗ്യതകളുണ്ടോ? എങ്കിൽ മികച്ച ജോലി തന്നെ ഉറപ്പിക്കാം, വിവിധ അവസരങ്ങൾ ഇതാ


ഒരു മികച്ച ജോലിയാണോ ആവശ്യം? എങ്കിൽ ഈ അവസരങ്ങളൊന്നു നോക്കൂ, നിങ്ങൾ തേടുന്ന ജോലി ഇതിലുണ്ട്! പഠിച്ചിറങ്ങിയവർക്ക് അപ്രന്റിസ് അവസരവുമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടനെ അപേക്ഷിക്കൂ. തസ്തികകളും യോഗ്യതകളും ചുവടെ.

അസി. എക്സിക്യൂട്ടീവ്

കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ) തസ്തികയിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ റീജനുകളിൽ കരാർ നിയമനം. ഏപ്രിൽ 19 വരെ അപേക്ഷിക്കാ www.khrws.kerala.gov.in

യോഗ ഇന്‍സ്ട്രക്ടര്‍
എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജില്‍ യോഗ ഇന്‍സ്ട്രക്ടറുടെ താൽക്കാലിക നിയമനം. അഭിമുഖം ഏപ്രില്‍ 10 ന് ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍. 0484–2777374.

അപ്രന്റിസ്
ആർസിസിയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനി (ബയോമെഡിക്കൽ) തസ്തികയിൽ ഒരൊഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഏപ്രിൽ 8 ന്. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ ബിരുദം. പ്രായപരിധി: 35. സ്റ്റൈപൻഡ്: 10,000. www.rcctvm.gov.in

ഗ്രാജ്വേറ്റ് അപ്രന്റിസ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടുക്കി ജില്ലാ ഒഫിസിൽ ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ് നിയമനം. യോഗ്യത: ബിടെക് (സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ). പ്രായപരിധി: 28. സ്റ്റൈപ്പൻഡ്: 10,000. ഒരു വർഷ പരിശീലനം. ഏപ്രിൽ 9 നു 10.15 ന് ഹാജരാവുക. 04862–221590.

നഴ്സ്, മൾട്ടി പർപ്പസ് വർക്കർ
പാലക്കാട് നാഷനൽ ആയുഷ് മിഷന്റെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിൽ കരാർ നിയമനം. ജിഎൻഎം നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ആയുർവേദ തെറപ്പിസ്റ്റ് തസ്തകകളിലാണ് അവസരം. അഭിമുഖം ഏപ്രിൽ 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവുക. ഫോൺ : 73064 33273
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు