Police Canteen CF Vacancy Apply Now
March 16, 2025
Police Canteen CF Vacancy Apply Now
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി.എച്ച്.ക്യു ക്യാമ്പിൽ താൽക്കാലിക ജോലി അവസരത്തിനായി അപേക്ഷകളെ അന്വേഷിക്കുന്നു. ക്യാമ്പ് ഫോളോവർ തസ്തികയിൽ നിയമനം നടത്തുന്നു, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ നോക്കുക.
ക്യാമ്പ് ഫോളോവർ (താൽക്കാലിക)
സ്ഥലം: കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി.എച്ച്.ക്യു, മാങ്ങാട്ടുപറമ്പ
കാലാവധി: 59 ദിവസം
ശമ്പളം: ദിവസത്തിൽ ₹675
യോഗ്യത: പരിചയം: സമാന തസ്തികയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന നൽകും.
പ്രധാന വിവരങ്ങൾ: ഇന്റർവ്യൂ തീയതി: 2025 മാർച്ച് 17 10:30 മണി കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനം, മാങ്ങാട്ടുപറമ്പ്.
2.സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
ചെന്നൈ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡ് ജോലിക്കായി മാര്‍ച്ച് 21ന് നടത്തുന്ന തിരഞ്ഞെടുപ്പില്‍ വിമുക്തഭട•ാര്‍ക്ക് പങ്കെടുക്കാം. 9488771996 എന്ന വാട്‌സ്അപ്പ് നമ്പറിലോ ldesingh.secagency@gmail.com ലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2792987.
3.സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ ശംബള സ്കെയിലിൽ ജോലി ചെയ്യുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: ബിഎസ്‌സി/ബി.എ/ബി.കോമിനോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം (വെബ് ബേസ്ഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റിൽ പ്രവൃത്തി പരിചയം അഭികാമ്യം).
താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പുമേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന മാർച്ച് 18 നു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (7-ാം നില), തമ്പാനൂർ, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post a Comment