കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം|CSEB Recruitment-2025 Apply now 2025-2026
March 31, 2025
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം|CSEB Recruitment-2025 Apply now 2025-2026
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി. ജൂനിയർ ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ തസ്‌തികകളിലാണ് നിയമനം നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും സഹകരണ ബാങ്കുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവർ ഏപ്രിൽ 30ന് മുൻപായി അപേക്ഷിക്കണം.പരമാവധി ഷെയർ ചെയ്യുക
തസ്തികയും, ഒഴിവുകളും
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലേക്ക് റിക്രൂട്ട്മെന്റ്.
സെക്രട്ടറി 1
അസിസ്റ്റന്റ് സെക്രട്ടറി 04
ജൂനിയർ ക്ലർക്ക്/ കാഷ്യർ 160
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 02
ഡാറ്റ എൻട്രി ഓപ്പറേറ്റർ 07.
പ്രായപരിധി
18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
ഡാറ്റ എൻട്രി ഓപ്പറേറ്റർ അംഗീകൃത സർവകലാശാല ബിരുദം അംഗീകൃത ഡാറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ് സമാന തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ജൂനിയർ ക്ലർക്ക്
പത്താം ക്ലാസ് വിജയം. ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സ് പാസായിരിക്കണം.
അസിസ്റ്റന്റ് സെക്രട്ടറി 50 ശതമാനം മാർക്കോടെ ഡിഗ്രി കൂടെ സഹകരണ ഹയർ ഡിപ്ലോമ. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് HDC. അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ‌് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്സി, എംഎസ്സി അല്ലെങ്കിൽ അംഗീകൃത ബികോം ബിരുദം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി /MCA/മാസ്ക് മൂന്ന് വർഷത്തെ ജോലി പരിചയം
സെക്രട്ടറി HDC & BM ൽ ബിരുദം, അക്കൗണ്ടന്റായി ഏഴ് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിന് മുകളിൽ തസ്തികയിൽ. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്സി (കോ-ഓപ്പറേഷൻ & ബാങ്കിങ്), അക്കൗണ്ടൻ്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ അതിന് മുകളിലോ സഹകരണ ബാങ്കിൽ OR ബിസിനസ് അഡ്മിനിസ്ട്രേഷൻ പിജി അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായി എംകോം അല്ലെങ്കിൽ ബാങ്കിങ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവവും സഹകരണ യോഗ്യതയും ഉള്ള ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടൻറുമാരിൽ അംഗത്വം OR ബികോം (സഹകരണം) അക്കൗണ്ടൻ്റായി ഏഴ് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിന് മുകളിലുള്ള തസ്‌തികയ്യം.
ശമ്പള വിവരങ്ങൾ
സെക്രട്ടറി – 23,310 രൂപമുതൽ 69,250 രൂപവരെ.
അസിസ്റ്റന്റ് സെക്രട്ടറി – 15,320 മുതൽ 66,470 രൂപവരെ.
ജൂനിയർ ക്ലർക്ക് – 8750 മുതൽ 51650 രൂപവരെ.
സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ – 23,310 രൂപമുതൽ 68,810 രൂപവരെ.
ഡാറ്റ എൻട്രി ഓപ്പറേറ്റർ – 16,890 രൂപമുതൽ 46830 രൂപവരെ
തെരഞ്ഞെടുപ്പ്
കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷയും, ബന്ധപ്പെട്ട സഹകരണ ബാങ്കുകളിൽ നടത്തുന്ന ഇൻറർവ്യൂവിൻ്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.
അപേക്ഷ : താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ഏത് തസ്തികയിലാണോ അപേക്ഷിക്കുന്നത്, അതിനുള്ള വിജ്ഞാപനം വായിച്ച് നോക്കുക. ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയക്കി അപേക്ഷ നൽകണം. ഏപ്രിൽ 30 ആണ് ലാസ്റ്റ് ഡേറ്റ്.
ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
Post a Comment