തദ്ദേശകം മാസികയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

March 27, 2025

തദ്ദേശകം മാസികയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ


ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടെന്റ് ക്രിയേറ്റേഴ്സിനെ കരാറടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.

വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയെന്ന ജോലിയാണ് നിർവഹിക്കേണ്ടത്.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾക്ക് ഒന്നിന് ആയിരം രൂപ നിരക്കിൽ പ്രതിഫലം ലഭിക്കുന്നതാണ്.

അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ 2025 മാർച്ച് 31 നകം അയക്കേണ്ടതാണ്.

2) തൃശൂർ: മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാള കരുണാകരന്‍ സ്മാരക സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഡയാലിസിസ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍, ലാബ് ടെക്‌നിഷ്യന്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഡയാലിസിസ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിഎസ്‌സി ജിഎന്‍എം യോഗ്യതയുള്ളവരായിരിക്കണം.

ഡയാലിസിസ് ടെക്നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ ഡിപ്ലോമ പാസ്സായിരിക്കണം.

പ്രായപരിധി 18 നും 45 നും മദ്ധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 28 ന് രാവിലെ 10.30 ന് വലിയപറമ്പിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు