വിവിധ പഞ്ചായത്തുകളിൽ ജലജീവന്‍ മിഷന്‍ വളണ്ടിയര്‍ നിയമനം

March 28, 2025

വിവിധ പഞ്ചായത്തുകളിൽ ജലജീവന്‍ മിഷന്‍ വളണ്ടിയര്‍ നിയമനം


കേരളത്തിൽ വിവിധ പഞ്ചായത്തുകളിൽ ജലജീവന്‍ മിഷന്റെ ഭാഗമായി ചിറക്കല്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് അഭിമുഖം വഴി ജെ.ജെ.എം വളണ്ടിയര്‍മാരെ നിയമിക്കും.തപാൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷിക്കാം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുകാ.

യോഗ്യത വിവരങ്ങൾ

സിവില്‍ എഞ്ചിനീയറിങ്ങ് (ഐ.ടി.ഐ/ഡിപ്ലോമ/ബിടെക്) യോഗ്യതയുള്ളവര്‍

അപേക്ഷ വിവരങ്ങൾ?

ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്, ഫോണ്‍ നമ്പര്‍, ഇ - മെയില്‍ വിലാസം എന്നിവ സഹിതം ഏപ്രില്‍ ഒമ്പത് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് എഞ്ചിനീയര്‍, പ്രൊജക്ട് സബ് ഡിവിഷന്‍ കൂത്തുപറമ്പ്, താണ, കണ്ണൂര്‍, പിന്‍ - 670012  എന്ന വിലാസത്തിലോ aeekwakuthuparamba@gmail.com  ഇ മെയില്‍ വഴിയോ അപേക്ഷിക്കാം.

 പ്രദേശവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు