തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലും അങ്കണവാടികളിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ

March 26, 2025

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലും അങ്കണവാടികളിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ


തിരുവനന്തപുരം : പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആയുർവേദ കോളേജിൽ വിവിധ തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.

സ്പ‌ീച്ച് തെറാപ്പിസ്റ്റ് : യോഗ്യത- ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്‌പീച്ച് ലാംഗ്വേജ് പാത്തോളജി,

റെമഡിയൽ എഡ്യൂകേറ്റർ : യോഗ്യത- ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്പെഷൽ എഡ്യൂക്കേഷൻ /ഡി.എഡ് സ്പെഷൽ എഡ്യൂക്കേഷൻ -ഓട്ടിസം സ്പെക്ട്രം ഡിസോർഡർ / ഹിയറിംഗ് ഇംപയേർഡ്/ ഇന്റലക്ച്വൽ ഡിസെബിലിറ്റി),

സൈക്കോതെറാപ്പിസ്റ്റ് 
(യോഗ്യത - എം.എസ്.സി സൈക്കോളജി/ എം.എസ്.സി അപ്ലൈഡ് സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി) എന്നീ ഒഴിവുകളിലാണ് നിയമനം നടത്തുന്നത്.

18 മുതൽ 36 വയസുവരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം മാർച്ച് 28ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു

കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ നിയമിക്കുന്നു

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടെന്റ്റ് ക്രിയേറ്റേഴ്‌സിനെ കരാറടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും താത്കാലിക മായി നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന.

വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയെന്ന ജോലിയാണ് നിർവഹിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾക്ക് ഒന്നിന് ആയിരം രൂപ നിരക്കിൽ പ്രതിഫലം ലഭിക്കുന്നതാണ്.

അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ മാർച്ച് 31 നകം അയക്കേണ്ടതാണ്.

ക്രെഷ് വർക്കർ/ഹെൽപ്പർ നിയമനം

തിരുവനന്തപുരം അർബൻ 2 ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ സെൻ്റർ നമ്പർ 24 ലക്ഷ്മിവിളാകം പുന്നയ്ക്കാമുഗൾ വാർഡ്), സെൻ്റർ നമ്പർ 37 പൂജപ്പുര വിടിസി കോമ്പൗണ്ട് (പൂജപ്പുര വാർഡ്) എന്നീ അങ്കണവാടികളിൽ ക്രെഷ് വർക്കർ/ ക്രെഷ് ഹെൽപ്പർമാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

അങ്കണവാടി സ്ഥിതിചെയ്യുന്ന വാർഡിനു സമീപത്തെ സ്ഥിരതാമസക്കാരായ 18നും 35 വയസിനും ഇടയിൽ പ്രായമുള്ള മതിയായ ശാരീരിക മാനസിക ആരോഗ്യമുള്ള വനിതകൾക്കാണ് അപേക്ഷിക്കാനാകുക. നിലവിലുള്ള ഒഴിവിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനാകില്ല.

വർക്കർ തസ്തികയിലേക്ക് പ്ലസ്ടവും, ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസിയുമാണ് യോഗ്യത. അപേക്ഷകൾ മാർച്ച് 29ന് വൈകിട്ട് അഞ്ചിന് മുമ്പ് പൂജപ്പുര വിടിസി കോമ്പൗണ്ടിലെ ഐസിഡിസി അർബൻ 2 പ്രൊജക്ട് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷഫോം ഐസിഡിഎസ് അർബൻ 2 ഓഫീസിൽ ലഭിക്കും.

സ്വകാര്യസ്ഥാപനങ്ങളിലെ അഭിമുഖം 27ന്

കൊല്ലം : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാർച്ച് 27ന് അഭിമുഖം നടത്തും.പ്ലസ് ടു പൂർത്തിയാക്കിയ 18നും 35നും ഇടയിൽ പ്രായമുള്ളവർ രാവിലെ 10ന് ആധാർ കാർഡും മൂന്ന് ബയോഡേറ്റയുമായി എത്തണം.
ഫോൺ: 8281359930, 8304852968, 9349082258.

അങ്കണവാടി-കം- ക്രഷിലേക്ക് വർക്കർ നിയമനം

ആലപ്പുഴ : മാവേലിക്കര ഐ.സി.ഡി.എസ് പദ്ധതി പരിധിയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലെ 71-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി-കം- ക്രഷിലേക്ക് വർക്കർ തസ്‌തികയിൽ നിയമനം നടത്തുന്നു.

പ്ലസ് ടു യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അവസാന തീയതി മാർച്ച് 27.
അപേക്ഷ ഫോമുകൾ മാവേലിക്കര ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.
ഫോൺ 0479- 2342046

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ (പുരുഷൻ) ദിവസവേതനാടിസ്ഥാനൽ നിയമിക്കുന്നു. പ്രായപരിധി 20-50.
ഉദ്യോഗാർത്ഥികൾ ആധാറിൻ്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷ എഴുതി തയാറാക്കി മാർച്ച് 29ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ: 04812951398

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിയമനം

തൃശ്ശൂർ: മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാള കരുണാകരൻ സ്‌മാരക സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിൽ വിവിധ തസ്‌തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡയാലിസിസ് നേഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നിഷ്യൻ എന്നീ തസ്‌തികകളിലേക്ക് അപേക്ഷിക്കാം. ഡയാലിസിസ് നഴ്സ് തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ ബിഎസ്‌സി ജിഎൻഎം യോഗ്യത യുള്ളവരായിരിക്കണം.

ഡയാലിസിസ് ടെക്നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ എന്നീ തസ്‌തികളിലേക്ക് അപേക്ഷിക്കുന്നവർ ഡിപ്ലോമ പാസ്സായിരിക്കണം. പ്രായപരിധി 18 നും 45 നും മദ്ധ്യേ. വാക്ക് ഇൻ ഇൻ്റർവ്യൂ മാർച്ച് 28 ന് രാവിലെ 10.30 ന് വലിയപറമ്പിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.
ഫോൺ: 0480 2890398.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు