കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ
March 30, 2025
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ
🛑 ബത്‌ലഹേം ജറിയാട്രിക് കെയർ ഹോം (വൃദ്ധസദനം)മുളന്തുരുത്തി,
എറണാകുളം ജില്ല
വൃദ്ധ സദനത്തിലേക്ക് പാചകക്കാരെ ആവശ്യമുണ്ട്.
ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 5 വരെ ആവശ്യക്കാർക്ക് താമസവും ഭക്ഷണവും സൗജന്യം മാസശമ്പളം 15000/-
ഫോൺ 94954 21340
🛑 ടീച്ചിങ് അസിസ്റ്റന്റ് ഒഴിവ്
തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍( ഓപ്പണ്‍ വിഭാഗം) 1750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്ക്കാലിക ഒഴിവ്.
പ്രസവ ചികിത്സ (Obstetrics) ആന്‍ഡ് ഗൈനക്കോളജി ക്ലിനിക്കല്‍ മെഡിസിന്‍ (Veterinary) ല്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും പി എച്ച് ഡി / നെറ്റ് തത്തുല്യ യോഗ്യതയും ഉളള ഉദ്യോഗാര്‍ത്ഥികള്‍ അതാത് പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ മൂന്നിന് മുന്‍പ് എത്തിച്ചേരണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2312944.
🛑 ഓഫീസ് അക്കൗണ്ടന്റ്, ഓഫീസ് എക്സിക്യൂട്ടീവ് അസിസ്റ്റൻറ് തുടങ്ങിയ ജോലി ഒഴിവുകൾ
ഓഫീസ് അക്കൗണ്ടന്റ്, ഓഫീസ് എക്സിക്യൂട്ടീവ് അസിസ്റ്റൻറ്കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി എ ഇംഗ്ലീഷ്, ജേണലിസം, ടൂറിസം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ഡിഗ്രി കോഴ്സുകളിൽ പ്രൊഫസർ തസ്തികകളിലും ഓഫീസ് അക്കൗണ്ടന്റ്, ഓഫീസ് എക്സിക്യൂട്ടീവ് അസിസ്റ്റൻറ് തസ്തികയിലേക്കും ഒഴിവുകളുണ്ട്.പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇമെയിൽ വഴി മാർച്ച് 31ന് മുൻപായി അപേക്ഷകൾ അയക്കേണ്ടതാണ്.
ഇമെയിൽ : sncollegevazhukumpara@gmail.com
ഫോൺ : 7902200112, 7902200113
🛑 മാസ്റ്റര്‍ ട്രെയിനര്‍ നിയമനം: കൂടിക്കാഴ്ച്ച
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നടക്കുന്ന ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ പരിശീലനത്തിനായി മാസ്റ്റര്‍ ട്രെയിനറെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തും.
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, പി ജി ഡി സി എയുമാണ് അടിസ്ഥാന യോഗ്യത. വേര്‍ഡ് പ്രോസസിങ്, എം.എസ് വേര്‍ഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി പേജ് മേക്കര്‍, ഐ. എസ്. എം എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്കും എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922-273777.
🛑 Shalini James’ MANTRA is hiring (Female)
Position: Fashion Designers
No of Openings: 2
Qualification: UG/PG from a reputed institutions
Location: Kochi
Contact: 7559834934
Email: careersatmantra@gmail.com.
Post a Comment