സ്‌പൈസസ് ബോർഡിൽ വിവിധ അവസരങ്ങൾ

March 31, 2025

സ്‌പൈസസ് ബോർഡിൽ വിവിധ അവസരങ്ങൾ

സ്‌പൈസസ് ബോർഡിൽ വിവിധ അവസരങ്ങൾ:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസ് ബോർഡ് കൊച്ചി, എക്സിക്യൂട്ടീവ് (ഡെവലപ്മെന്റ്) ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

1) ഒഴിവ്
കൊച്ചി, കേരളം: 2
ബോഡിനായ്ക്കനൂർ, തമിഴ്നാട് : 1
ഉന, HP : 1
മംഗൻ, സിക്കിം: 1
സുഖിയ പൊഖാരി, വെസ്റ്റ് ബംഗാൾ: 1

2) യോഗ്യത
BSc (അഗ്രി./ ഹോർട്ടി./ ഫോറസ്ട്രി)
അല്ലെങ്കിൽ
MSc ബോട്ടണി (ജനറൽ / സ്പെഷ്യലൈസേഷൻ)
പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 30,000 - 35,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 7
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
 

അർബൻ ഐ സി ഡി എസ് പ്രോജക്ട് പരിധിയിൽ ഇരവുകാട് വാർഡിൽ പ്രവർത്തിക്കുന്ന 146ാം നമ്പർ അംഗനവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ഹെൽപ്പർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാൻ പാടുള്ളതുമല്ല. വർക്കർ അപേക്ഷകർ പ്ലസ് ടു പാസ്സ് ആയിരിക്കണം. 

ഹെൽപ്പർ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി പാസ്സ് ആണ്.

 അപേക്ഷകൾ 2025 ഏപ്രിൽ 16ന് വൈകിട്ട് 5 മണിക്ക് മുൻപ് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അർബൻ ഐ സി ഡി എസ് ഓഫീസിൽ നൽകണം. 

അപേക്ഷ ഫോറത്തിന്റെ മാതൃക മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ലഭിക്കും. ഇരവുകാട് വാർഡിലെ സ്ഥിരതാമസക്കാരായ അപേക്ഷകർക്ക് മുൻഗണന. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.
ഫോൺ : 0477 2251728
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు