യുഎഇയില്‍ ലുലു ഹയറിങ് നടക്കുന്നു; സിവി മെയില്‍ അയച്ച് അപേക്ഷിക്കാം

March 30, 2025

യുഎഇയില്‍ ലുലു ഹയറിങ് നടക്കുന്നു; സിവി മെയില്‍ അയച്ച് അപേക്ഷിക്കാം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രശസ്തമായ റീട്ടെയില്‍ ഗ്രൂപ്പാണ് ലുലു. നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും, ഹൈപ്പര്‍മാര്‍ക്കറ്റുകളും ലുലുവിന് അറബ് മേഖലയില്‍ സ്വന്തമായുണ്ട്. ഓരോ വര്‍ഷവും നിരവധി റിക്രൂട്ട്‌മെന്റുകളും ഈ സ്ഥാപനങ്ങളിലേക്കായി ലുലു നടത്താറുണ്ട്.അവരുട ഔദ്യോഗിക പോര്‍ട്ടല്‍ വഴി നിങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്

ജോലി ഒഴിവുകള്‍

ടെയിലര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍,  വുഡ് & ഫര്‍ണിച്ചര്‍ വര്‍ക്കര്‍, ടെക്‌നീഷ്യന്‍-ലൈറ്റ് & സൗണ്ട്, എല്‍ഇഡി സ്‌ക്രീന്‍ (ഇവന്റ് മാനേജ്‌മെന്റ്), ഓപ്പറേറ്റര്‍- അക്രിലിക്, സിഎന്‍സി & ബെന്‍ഡിങ്, ഫിഷ് മോങ്കര്‍, ബുച്ചര്‍, കുക്ക്- ദക്ഷിണേന്ത്യന്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍.

യോഗ്യത വിവരങ്ങൾ

ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രായം 35 വയസില്‍ കവിയരുത്.
ജോലി ലഭിച്ചാല്‍ മികച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

അപേക്ഷ വിവരങ്ങൾ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിങ്ങളുടെ ഏറ്റവും പുതിയ സിവി  luluhrdubai@ae.lulumea.com എന്ന വിലാസത്തില്‍ അയക്കുക. ഇതിന് പുറമെ ദുബൈ, അല്‍ ഐന്‍, അബൂദബി എന്നിവിടങ്ങളിലെ റീജിയണല്‍ ഓഫീസുകളില്‍ നേരിട്ടെത്തിയും സിവി അയക്കാം. വാട്‌സ്ആപ്പില്‍ സിവി അയക്കുന്നതിന് 00970 50647731 ല്‍ ബന്ധപ്പെടുക.
അപേക്ഷകള്‍ മാര്‍ച്ച് 31ന് മുന്‍പായി അയക്കണം
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు