കുടുംബശ്രീ മിഷനിൽ വിവിധ ജില്ലകളിൽ ജോലിയവസരം; അടിസ്ഥാന യോഗ്യത പ്ലസ് ടു; അപേക്ഷ മാർച്ച് 30 വരെ
March 27, 2025
കുടുംബശ്രീ മിഷനിൽ വിവിധ ജില്ലകളിൽ ജോലിയവസരം; അടിസ്ഥാന യോഗ്യത പ്ലസ് ടു; അപേക്ഷ മാർച്ച് 30 വരെ
കുടുംബശ്രീ മിഷന് കീഴിൽ ചലനം മെന്റർഷിപ്പ് പ്രോഗ്രാമിലേക്ക് മെന്റർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നഗര സിഡിഎസുകൾക്ക് (Community Development Societies) മെന്ററിങ് പിന്തുണ നൽകുന്നതിനാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് ടീമുകളിൽ നിന്നും കുടുംബശ്രീ എൻആർഒ മെന്റർ ആയി പരിചയമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മാർച്ച് 30.
തസ്തിക & ഒഴിവ്
കുടുംബശ്രീ മിഷനിൽ മെന്റർ നിയമനം. കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് നിയമനം. കേരളത്തിലെ വിവിധ നഗര സിഡിഎസുകളിലാണ് നിയമനം.
യോഗ്യത വിവരങ്ങൾ
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോ
ഗ്യത വേണം.
കുടുംബശ്രീയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.
മെന്ററിങ് മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
ഇതിന് പുറമെ കമ്പ്യൂട്ടർ പരിജ്ഞാനം, സ്മാർട്ട് ഫോൺ കെെകാര്യം ചെയ്യാനുള്ള കഴിവ്, പ്രാദേശിക ഭാഷകളിലെ പരിജ്ഞാനം എന്നിവ വേണം.
കേരളത്തിൽ എവിടെയും യാത്ര ചെയ്യാനും താമസിച്ച് ജോലി ചെയ്യാനും സന്നദ്ധരായിരിക്കണം.
മറ്റ് സ്ഥിരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
മാസത്തിൽ കുറഞ്ഞത് 15 ദിവസം സംസ്ഥാന മിഷൻ നിർദ്ദേശിക്കുന്ന സിഡിഎസിൽ മുഴുവൻ സമയം ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം.
അപേക്ഷ വിവരങ്ങൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ നിർദ്ദിശ്ട ഫോർമാറ്റിൽ അപേക്ഷ ഫോം പൂരിപ്പിക്കണം. ശേഷം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം urban.cds.mentor@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷകൾ മാർച്ച് 30ന് മുൻപായി അയക്കണം. വിശദമായ തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ പിന്നീട് അറിയിക്കും. ഔദ്യോഗിക വിജ്ഞാപനം ചുവടെ നൽകുന്നു
പരമാവധി ഷെയർ ചെയ്യൂ ജോലി അന്വേഷകരിലേക്ക്
Post a Comment