കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകൾ ; Kerala government temporary job vacancies 2025

January 10, 2025

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകൾ ; Kerala government temporary job vacancies 2025


പ്രോജക്ട് അസിസ്റ്റൻ്,നേഴ്‌സ് തുടങ്ങി നിരവധി താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ആയി ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം

പ്രോജക്ട് അസിസ്റ്റൻ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2026 ഡിസംബര്‍ ഒന്നു വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ഡെവലപ്‌മെന്റ് ഓഫ് പന്‍ഡാനസ് ബേസ്ഡ് പ്രോട്ടോകോള്‍സ് ഫോര്‍ ഇക്കോസിസ്റ്റം റെസ്‌റ്റൊറേഷന്‍ ആന്‍ഡ് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (ഇക്കോ- ആര്‍ ഡി ആര്‍ ആര്‍) - ല്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് രാവിലെ 10 ന് അഭിമുഖം നടത്തും. 

ഫസ്റ്റ് ക്ലാസോടെ ബോട്ടണി അല്ലെങ്കില്‍ ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. 36 വയസ്സില്‍ കൂടാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. രണ്ട് ഒഴിവുകളാണുള്ളത്. വെബ്‌സൈറ്റ്: www.kfri.res.in

പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി. എസ്. സി നഴ്‌സിംഗ്,  ജി.എന്‍.എം., എ.എന്‍.എം, എന്നിവയില്‍ ഏതെങ്കിലും കോഴ്‌സ് പാസ്സായ പാലിയേറ്റീവ് നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 41 വയസ് കവിയാത്ത എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 14 മുമ്പ് രജിസ്റ്റര്‍ ചെയ്യണം. 24520 രൂപയാണ് ശമ്പളം.

അപ്രന്റീസ്ഷിപ്പ് മേള ജനുവരി 13 ന്

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യം വകുപ്പും ചേര്‍ന്ന് ജനുവരി 13 ന് രാവിലെ 9.30 ന് പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. തൃശ്ശൂര്‍ ആര്‍.ഐ. സെന്ററിന്റെ നേതൃത്വത്തില്‍ അയ്യന്തോള്‍ കളക്ടറേറ്റിലെ അനെക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന മേളയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല, പ്രൈവറ്റ് സ്ഥാപനങ്ങളും അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കുന്ന തിനായി പങ്കെടുക്കും. ഐ.ടി.ഐ. പാസ്സായ അപ്രന്റീസ്ഷിപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9544189982.

ഇൻസ്ട്രക്ടർ നിയമനം

ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇതിനുള്ള ഇന്റർവ്യൂ ജനുവരി 15 ന് രാവിലെ 10.30ന് നടക്കും. യോഗ്യത: സിവിൽ എൻജിനീയറിങിൽ ബി.ടെക്കും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2535562.

അസിസ്റ്റന്റ് എ൯ജിനീയറുടെ കരാ൪ നിയമനം; അപേക്ഷ 13 വരെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എ൯ജിനീയ൪ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് എ൯ജിനീയറുടെ കരാ൪ നിയമനത്തിന് പാനൽ തയാറാക്കുന്നതിന് സ൪ക്കാ൪/കേന്ദ്ര സ൪ക്കാ൪/പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച എ൯ജിനീയ൪മാരിൽ നിന്നും ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എ൯ജിനീയ൪ അപേക്ഷ ക്ഷണിച്ചു. അ൪ഹരായവ൪ അപേക്ഷയോടൊപ്പം പ്രവൃത്തി പരിചയ സ൪ട്ടിഫിക്കറ്റ്, പെ൯ഷ൯ പെയ്മെന്റ് ഓ൪ഡറിന്റെ പക൪പ്പ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ജനുവരി 13 ന് വൈകിട്ട് 5 ന് മു൯പ് എക്സിക്യൂട്ടീവ് എ൯ജിനീയ൪, ജില്ലാ പഞ്ചായത്ത് എ൯ജിനീയറിംഗ് വിഭാഗം, ജില്ലാ പഞ്ചായത്ത്, എറണാകുളം 682030 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷ ലഭ്യമാക്കണം. പി എസ് സി മുഖേന സ്ഥിരം നിയമനം നടത്തുന്നത് വരെ സ൪ക്കാ൪ വ്യവസ്ഥകൾ പാലിച്ച് ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാ൯ തയാറുള്ള എ൯ജിനീയ൪മാരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

വാക്ക് ഇൻ ഇന്റർവ്യൂ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിനായി ഇന്റർവ്യൂ നടത്തുന്നു.

 പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ  ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും MD/MS/DNB/DM യും TCMC/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు