പത്താം ക്ലാസാണോ യോഗ്യത? വനിതാ വികസന കോർപറേഷനിൽ ജോലി നേടാം.
January 09, 2025
പത്താം ക്ലാസാണോ യോഗ്യത? വനിതാ വികസന കോർപറേഷനിൽ ജോലി നേടാം.
കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ ഇതാണ് അവസരം,പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക്, വാർഡൻ, അസിസ്റ്റന്റ് വാർഡൻ തുടങ്ങിയ തസ്തികളിലേക്ക് 15000- 20000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം, കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി അവസരങ്ങളിലേക്ക് ഓൺലൈൻ വഴി ഉടനെ അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യണേ ജോലി അന്വേഷകരിലേക്ക്.
▪️വാർഡൻ തസ്തിക
▪️10 ഒഴിവ്.
▪️ജില്ലാ : പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി താൽക്കാലിക നിയമനം.
▪️സ്ത്രീകൾക്കാണ് അവസരം. ▪️ഓൺലൈൻ അപേക്ഷ ജനുവരി 10 വരെ.
യോഗ്യത, പ്രായം, ശമ്പളം
വാർഡൻ:
യോഗ്യത : പത്താം ക്ലാസ്, കംപ്യൂട്ടർ അറിവ്, 3 വർഷ പരിചയം,
പ്രായം : 25–55,
ശമ്പളം : 20,000
അസിസ്റ്റന്റ് വാർഡൻ
യോഗ്യത : പത്താം ക്ലാസ്, കംപ്യൂട്ടർ അറിവ്, 6 മാസ പരിചയം,
പ്രായം :25–55,
ശമ്പളം : 15,000
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ നൽകിയ വെബ്സൈറ്റ് വഴി അപേക്ഷിക്കുക
വനിതാ കെയര്‍ ടേക്കര്‍ നിയമനം
സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴിലെ കാസര്‍ഗോഡ് ദത്തെടുക്കല്‍ കേന്ദ്രം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ശിശുപരിചരണ കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ കെയര്‍ ടേക്കര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു/പ്രീഡിഗ്രി പാസ്സായവരും 28-42 വയസ്സിനുള്ളില്‍ പ്രായമുള്ളതുമായ വനിതകള്‍ക്ക് അപേക്ഷിക്കാം.
കുട്ടികളുടെ പരിചരണ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും അങ്കണവാടി/പ്രീപ്രൈമറി/ബാലസേവിക കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 10 ന് വൈകുന്നേരം അഞ്ചിനകം ksccwjob@gmail.com എന്ന ഇ മെയില്‍ മുഖേനയോ തിരുവനന്തപുരം തൈക്കാടുള്ള കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഹെഡ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.childwelfare.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 0471-2324939, 2324932
Post a Comment