സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവ്യൂ നടത്തുന്നു

January 17, 2025

സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവ്യൂ നടത്തുന്നു


വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ (ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി) സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഇന്റർവ്യൂ നടത്തും.


പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എൻ.ബി/ ഡി.എം ഒപ്പം ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు