ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

January 16, 2025

ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തപാൽ വഴി അപേക്ഷിക്കാം,ജനുവരി 27 വൈകീട്ട് 5 മണിക്കു മുമ്പായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു, പരമാവധി ഷെയർ ചെയ്യുക.

നിയമ വകുപ്പിൽ സമാന തസ്തികയിലോ ഉയർന്ന തസ്തികയിലോ ജോലി ചെയ്ത് പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 62 വയസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ കോടതി, കളക്ട്രേറ്റ് പി.ഒ, കോട്ടയം - 686002 എന്ന വിലാസത്തിൽ ജനുവരി 27 വൈകീട്ട് 5 മണിക്കു മുമ്പു ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. 

വിശദ വിവരത്തിന് ഫോൺ: 0481 2563496, 
ഇ- മെയിൽ: dcourtktm @gmail.com.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు