ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാം താത്കാലിക ജോലി ഒഴിവുകൾ

January 17, 2025

ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാം താത്കാലിക ജോലി ഒഴിവുകൾ


മലപ്പുറം ജില്ലാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിനുമായി  ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി 22ന് രാവിലെ 10.30ന് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നടക്കും.കരാര്‍ അടിസ്ഥാനത്തില്‍ രണ്ടുമാസത്തേക്കാണ് നിയമനം.

അപേക്ഷകര്‍ പ്ലസ് ടു യോഗ്യതയുള്ളവരും  ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ആറുമാസത്തില്‍ കുറയാതെയുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് വിജയിച്ചവരുമായിരിക്കണം. 

മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, അഡോബ് പേജ് മേക്കര്‍ എന്നിവ അറിഞ്ഞിരിക്കണം. 
ഫോണ്‍: 04832 2734832.

2)എം.എസ്.പിയിൽ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂവും പ്രായോഗിക പരീക്ഷയും ജനുവരി 23ന് രാവിലെ 10ന് കമാണ്ടന്റ് ഓഫീസില്‍ നടക്കും. 

താത്പര്യമുള്ളവര്‍ അപേക്ഷയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്സ് ബുക്ക് കോപ്പി എന്നിവ സഹിതം ഹാജരാവണം. ഫോണ്‍: 04832734921.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు