14 ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ സ്ഥാപങ്ങളിലെ താത്കാലിക ഒഴിവുകൾ

January 09, 2025

14 ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ സ്ഥാപങ്ങളിലെ താത്കാലിക ഒഴിവുകൾ


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ സ്ഥപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ, വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി. എസ്. സി നഴ്‌സിംഗ്,  ജി.എന്‍.എം., എ.എന്‍.എം, എന്നിവയില്‍ ഏതെങ്കിലും കോഴ്‌സ് പാസ്സായ പാലിയേറ്റീവ് നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

41 വയസ് കവിയാത്ത എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 14 മുമ്പ് രജിസ്റ്റര്‍ ചെയ്യണം. 
24520 രൂപയാണ് ശമ്പളം..

പ്രോജക്ട് അസിസ്റ്റൻ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2026 ഡിസംബര്‍ ഒന്നു വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ഡെവലപ്‌മെന്റ് ഓഫ് പന്‍ഡാനസ് ബേസ്ഡ് പ്രോട്ടോകോള്‍സ് ഫോര്‍ ഇക്കോസിസ്റ്റം റെസ്‌റ്റൊറേഷന്‍ ആന്‍ഡ് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (ഇക്കോ- ആര്‍ ഡി ആര്‍ ആര്‍) - ല്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് രാവിലെ 10 ന് അഭിമുഖം നടത്തും. ഫസ്റ്റ് ക്ലാസോടെ ബോട്ടണി അല്ലെങ്കില്‍ ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. 36 വയസ്സില്‍ കൂടാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 
രണ്ട് ഒഴിവുകളാണുള്ളത്. വെബ്‌സൈറ്റ്: www.kfri.res.in

ട്രേഡ്‌സ്മാന്‍ നിയമനം: കൂടിക്കാഴ്ച 10 ന്

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍  മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്) തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജനുവരി 10 ന് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് മുമ്പ് എത്തിച്ചേരണം. വിശദ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

ഇൻസ്ട്രക്ടർ നിയമനം

ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐ യിൽ ഇലക്ടീഷ്യൻ ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇതിനുള്ള ജനുവരി 15 ന് രാവിലെ 10.30 ന് നടക്കും. ഇലക്ടിക്കൽ/ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്സ് എൻജിനീയറിങിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ടീഷ്യൻ ട്രേഡിൽ എൻ ടി സി/എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2535562.

ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ കമ്പ്യൂട്ടര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 10 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2720746, 8547005080.

അപ്രന്റീസ്ഷിപ്പ് മേള ജനുവരി 13 ന്

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യം വകുപ്പും ചേര്‍ന്ന് ജനുവരി 13 ന് രാവിലെ 9.30 ന് പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. തൃശ്ശൂര്‍ ആര്‍.ഐ. സെന്ററിന്റെ നേതൃത്വത്തില്‍ അയ്യന്തോള്‍ കളക്ടറേറ്റിലെ അനെക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന മേളയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല, പ്രൈവറ്റ് സ്ഥാപനങ്ങളും അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി പങ്കെടുക്കും. ഐ.ടി.ഐ. പാസ്സായ അപ്രന്റീസ്ഷിപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9544189982.

പി.എസ്.സി അഭിമുഖം

പാലക്കാട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ-നാച്വുറൽ സയൻസ് (മലയാളം മീഡിയം, തസ്തികമാറ്റം മുഖേനയുള്ള നിയമനം, കാറ്റഗറി നമ്പർ : 703/2023) തസ്തികയുടെ അഭിമുഖം ജനുവരി 22 ന് കാസര്‍കോട്  ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും.  ഉദ്യോഗാർഥികൾ വണ്‍ ടൈം വെരിഫിക്കേഷന്‍ സർട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സൽ പ്രമാണങ്ങളും, ഇൻ്റർവ്യൂ മെമ്മോയും, തിരിച്ചറിയൽ രേഖയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം.

പാലിയേറ്റീവ് കെയർ നഴ്സ് ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സിന്റെ താൽക്കാലിക ഒഴിവ്. ബി.എസ്‌സി നഴ്സിംഗ്/ജി.എൻ.എം/എ.എൻ.എം, പാലിയേറ്റീവ് നഴ്സിംഗ് സർട്ടിഫിക്കറ്റ്, കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 41 വയസ്സാണ് പ്രായപരിധി. എറണാകുളം ജില്ലയിലെ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജനുവരി 14നകം രജിസ്റ്റർ ചെയ്യണം.

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) യുടെ ഒരു ഒഴിവിലേക്ക് ജനുവരി 16ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നതാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16ന് രാവിലെ 10.30ന് സി.ഡി.സി.യിൽ എത്തിച്ചേരേണ്ടതാണ്. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. നിയമനം ഒരു വർഷത്തെ കാലയളവിലേക്കാണ്.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు