Coconut Development Board job recruitment kerala
December 02, 2024
നാളികേര വികസന ബോർഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡ്, വിവിധ ജില്ലകളിലെ ഹോർട്ടികൾച്ചർ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ.
കുറഞ്ഞ യോഗ്യത: VHSE (അഗ്രി.)/ലൈഫ് സയൻസോടുകൂടിയ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.ശമ്പളം: 15,000 രൂപ.
ഇന്റർവ്യൂ തീയതി: ഡിസംബർ: 4,5,7,10, 11.വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
കണ്ണൂർ: മാടായി ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു
സിവിൽ എഞ്ചിനീയറിംഗ് ബി ടെക്, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ നാലിന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.
Post a Comment