ഡ്രൈവർ,മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍,ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ജോലി ഒഴിവുകൾ
December 04, 2024
ഡ്രൈവർ,മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍,ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി അവസരങ്ങൾ,ഇന്റർവ്യൂ വഴി ജോലി നേടാവുന്ന വിവിധ ഒഴിവുകൾ.
ഡ്രൈവർ കൂടിക്കാഴ്ച ഡിസംബര്‍ 11 ന് നടത്തുന്നു
കേപ്പിന്റ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പി.ടി.എ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ്സുകള്‍ ഓടിക്കുന്നതിന് ഡ്രൈവറുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യതാ : എട്ടാം ക്ലാസും, ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസന്‍സുള്ള 10 വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിംഗ് പരിചയവുമാണ് അടിസ്ഥാന യോഗ്യത.
ഉയര്‍ന്ന പ്രായപരിധി 50 വയസ്സ് . താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 11 ന് രാവിലെ 11 ന് കോളേജില്‍ കൂടിക്കാഴ്ചയ്ക്കും പ്രായോഗിക പരീക്ഷയ്ക്കുമായി ഹാജരാകണം.
ഫോണ്‍ -9947350156, 04672250377.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ അഭിമുഖം 10 ന്
നാഷണല്‍ ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 9.30 ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nam.kerala.gov.in.
ഫോണ്‍- +91-8848002947.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ഒഴിവ്
കാസറകോട് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാരിദ്ര്യ ലഘൂകരണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ബി.കോം, പി ജി ഡി സി എ/ തത്തുല്ല്യ യോഗ്യതയുള്ള (ഗവണ്‍മെന്റ് അംഗീകൃതം) (മലയാളം ടൈപ്പിംഗ് അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം.
അപേക്ഷ ഡിസംബര്‍ പത്തിന് വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇീബ്ലിമെന്റേഷന്‍ യൂണിറ്റ്, (പി.ഐ..യു,)പി.എം.ജി.എസ്.വൈ, കാസര്‍കോട് വിദ്യാനഗര്‍ (പി.ഒ) ,671123 എന്ന വിലാസത്തില്‍ ലഭിക്കണം.
Post a Comment