വിമാനത്താവളങ്ങളിൽ ജോലി ഒഴിവുകൾ - ഓൺലൈൻ വഴി അപേക്ഷിക്കാം
December 04, 2024
Airport Job Apply Now 2024
വിമാനത്താവളങ്ങളിൽ 274 സെക്യൂരിറ്റി സ്ക്രീനർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ എ.എ.ഐ. കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ സെക്യൂരിറ്റി സ്ക്രീനർ 274 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കരാർനിയമനമാണ്. ഗോവ, ലേ, പോർട്ട് ബ്ലെയർ, സൂറത്ത്, വിജയവാഡ എയർപോർട്ടുകളിലാണ് അവസരം.
സ്റ്റൈപ്പെൻഡ്: 15,000 രൂപയാണ് സ്റ്റൈപ്പൻഡ് . വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 30,000-34,000 രൂപ ശമ്പളത്തിൽ നിയമനം ലഭിക്കും.
യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പരിജ്ഞാനവും.
പ്രായം: 27 കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഫീസ്: വനിതകൾക്കും എസ്.സി/എസ്.ടി. വിഭാഗക്കാർക്കും ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും 100 രൂപ. മറ്റുള്ളവർക്ക് 750 രൂപ.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 10 (വൈകീട്ട് 5 മണിവരെ). വിശദവിവരങ്ങൾക്ക് www.aaiclas.aero. എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Post a Comment