സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ഒഴിവുകൾ

December 05, 2024

സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ഒഴിവുകൾ 

കേരളത്തിൽ വിവിധ സർക്കാർ ഓഫീസുകളിലെ ഒഴിവുകളിൽ ഇതാ വന്നിരിക്കുന്നു ജോലി അവസരങ്ങൾ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കൂ നേരിട്ട് അപേക്ഷിക്കുക, കേരളത്തിൽ ഒരു ജോലി വേണം എന്ന് അന്വേഷിക്കുന്ന നിങ്ങളുടെ അറിവിലുള്ള കൂട്ടുകാരിലേക്കും, നാട്ടുകാരിലേക്ക് മറ്റു അറിയുന്നവരിലേക്കും എല്ലാം ഈ പോസ്റ്റ് ഷെയർ ചെയ്യുക 

ഒഴിവുകളും വിവരങ്ങളും

▪️ഫാര്‍മസിസ്റ്റ്
വയനാട് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എച്ച്എംസി മുഖേന സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷൻ, നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. പ്രായപരിധി: 40. ഡിസംബര്‍ 6നകം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അപേക്ഷ നല്‍കണം. അഭിമുഖം ഡിസംബര്‍ 10 നു 10 ന്. 0493–6206768.

▪️നഴ്സ്, തെറപ്പിസ്റ്റ്

നാഷനല്‍ ആയുഷ് മിഷന്‍ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ജിഎന്‍എം നഴ്സ്, ആയുര്‍വേദ തെറപ്പിസ്റ്റ് ഒഴിവ്. അഭിമുഖം ഡിസംബര്‍ 10ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മലപ്പുറം ഗവ. ഹോമിയോ ആശുപത്രിയില്‍ ഹാജരാവുക. 97784 26343.

▪️ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ

കാസർകോട് അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: പിജിഡിസിഎ/ഡിസിഎ, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ്. അഭിമുഖം ഡിസംബര്‍ 11 നു 11ന്. 0499–4271266

▪️ഡ്രൈവർ ജോലി 

കേപ്പിന്റ ചീമേനിയിലെ  തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പി.ടി.എ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ്സുകള്‍ ഓടിക്കുന്നതിന് ഡ്രൈവറുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യതാ : എട്ടാം ക്ലാസും, ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസന്‍സുള്ള 10 വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിംഗ് പരിചയവുമാണ് അടിസ്ഥാന യോഗ്യത.
ഉയര്‍ന്ന പ്രായപരിധി 50 വയസ്സ് . താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 11 ന് രാവിലെ 11 ന് കോളേജില്‍ കൂടിക്കാഴ്ചയ്ക്കും പ്രായോഗിക പരീക്ഷയ്ക്കുമായി ഹാജരാകണം. 
ഫോണ്‍ -9947350156, 04672250377.

▪️മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ 

നാഷണല്‍ ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 9.30 ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nam.kerala.gov.in. ഫോണ്‍- +91-8848002947
Join WhatsApp Channel