പത്താം ക്ലാസ് പാസ്സായവർക്ക് ITBP യില്‍ കോണ്‍സ്റ്റബിള്‍ ജോലി

November 03, 2024

പത്താം ക്ലാസ് പാസ്സായവർക്ക് ITBP യില്‍ കോണ്‍സ്റ്റബിള്‍ ജോലി

ITBP യില്‍ കോണ്‍സ്റ്റബിള്‍ ജോലി
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഇപ്പോള്‍ കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് മൊത്തം 545 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഓൺലൈൻ ആയി അപേക്ഷിക്കാം.

ഓണ്‍ലൈന്‍ ആയി 8 ഒക്ടോബർ 2024 മുതല്‍ 2024 നവംബർ 6 വരെ അപേക്ഷിക്കാം

കോൺസ്റ്റബിൾ : 545
ശമ്പളം : Rs.21,700-69,100
പ്രായം: 21-27 വയസ്സ്

കോൺസ്റ്റബിൾ വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പാസ്സ് അഥവാ തത്തുല്യമായ വിദ്യാഭ്യാസം
സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്

ITBP യില്‍ കോണ്‍സ്റ്റബിള്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് വിവിധ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ലാതെയും മറ്റുള്ളവര്‍ക്ക് 100 ഫീസോടെയും അപേക്ഷിക്കാം


Join WhatsApp Channel