മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്

November 29, 2024

മലമ്പുഴ ഉദ്യാനത്തിൽ ക്ലർക്കിനെ നിയമിക്കുന്നു

പാലക്കാട്‌ ജില്ലയില്‍ മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ ബിരുദധാരികളും, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും ആയിരിക്കണം.

മലമ്പുഴ,അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുന്നത്.ഒരു വർഷത്തെ കരാറടിസ്ഥാനത്തില്‍ പ്രതിമാസം 21,175- രൂപ വേതനത്തിലാണ് നിയമനം. 

അപേക്ഷയും ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും eemalampuzhadivision@gmail.com എന്ന വിലാസത്തിൽ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നൽകേണ്ടതാണ് 
എന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
Join WhatsApp Channel