കുടുംബശ്രീ കേരള ചിക്കനു കീഴിൽ വിവിധ ജോലി ഒഴിവുകൾ

November 03, 2024

കുടുംബശ്രീ കേരള ചിക്കനു കീഴിൽ വിവിധ ജോലി ഒഴിവുകൾ

കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനായി ഫീൽഡ് തല ഉദ്യോഗസ്ഥരെ നിയമിക്കുന്നു. പ്ലസ് ടു മുതൽ യോഗ്യതയിൽ ഒഴിവുകൾ, ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ജോലിയും യോഗ്യതയും

മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, 
യോഗ്യത: എംബിഎ അല്ലെങ്കിൽ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

ലിഫ്റ്റിങ് സൂപ്പർവൈസർ

യോഗ്യത: പ്ലസ് ടു
അപേക്ഷകർക്ക് ഒക്ടോബർ ഒന്നിന് 30 വയസ്സ് കവിയരുത്.

നിലവിൽ കുടുംബശ്രീ ബ്രോയിലർ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ(കെബിഎഫ്പിസിഎൽ) ഇതേ തസ്തികയിൽ മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

ഉദ്യോഗാർഥികൾ വെള്ള പേപ്പറിലെ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്യണം 
കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കണം

അപേക്ഷ നവംബർ നാലിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ബിഎസ്എൻഎൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-രണ്ട് എന്ന വിലാസത്തിൽ ലഭ്യമാക്കണം

കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കണം.
Join WhatsApp Channel