പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ നിയമിക്കുന്നു

November 20, 2024

പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ നിയമിക്കുന്നു

കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ നിയമിക്കുന്നു. 12 മേഖലകളിലായി 802 ഒഴിവുണ്ട്. ഇതിൽ 112 ഒഴിവ് കേരളമുൾപ്പെടുന്ന സതേൺ റീജൻലാണ്. പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയിൽ കേന്ദ്രമുണ്ട്.

തസ്തികകളും ഒഴിവും

ഡിപ്ലോമാ ട്രെയിനി ഒഴിവ്- 666 (ഇലക്ട്രിക്കൽ- 600, സിവിൽ – 66), യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 70% മാർക്കോടെ ഫുൾടൈം ത്രിവത്സര ഡിപ്ലോമ. എസ്.സി. എസ്‌.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും.

ഉയർന്ന യോഗ്യതയുള്ളവരെ (ബി.ടെക്/ ബി.ഇ/ എം.ടെക്./ എം.ഇ.) പരിഗണിക്കില്ല. ശമ്പളം: 24000 രൂപയും എച്ച്.ആർ.എ.ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും പ്രായം: 27 വയസ്സ് കവിയരുത്.

ജൂനിയർ ഓഫീസർ ട്രെയിനി

ഒഴിവ്- 114
(എച്ച്.ആർ.- 79, എഫ്.&എ.- 35).
യോഗ്യത: 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ റെഗുലർ ബിരുദം/ ഇൻ്റർ സി.എ) ഇന്റർ സി.എം.എ. എസ്. സി., എസ്.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും. 
ബിരുദാനന്തരബിരുദം/ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കില്ല.
തുടക്ക ശമ്പളം: 24000 രൂപയും എച്ച്.ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും.
പ്രായം: 27 വയസ്സ് കവിയരുത്.

അസിസ്റ്റന്റ്റ് ട്രെയിനി – 22 (എഫ്.&എ.)

യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.കോം. ബിരുദം (എസ്.സി., എസ്‌.ടി. വിഭാഗക്കാർക്ക് പാസ്മാർ ക്ക്). ഉയർന്ന യോഗ്യതയുള്ളവരെ (ബിരുദാനന്തരബിരുദം/ ഡിപ്ലോമ/ സി.എ/ സി.എം.എ.) പരിഗണിക്കില്ല.
തുടക്കശമ്പളം: 21500 രൂപയും എച്ച്ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും.
പ്രായം: 27 വയസ്സ് കവിയരുത്.

തിരഞ്ഞെടുപ്പ്:  എഴുത്തുപരിക്ഷ, പ്രായോഗികപരീക്ഷ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള
എഴുത്തുപരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങളാണുണ്ടാവുക. 120 മാർക്കിൻ്റെ പാർട്ട് 1 – ൽ ടെക്നിക്കൽ/ പ്രൊഫഷണൽ അറിവ് പരിശോധിക്കും. പാർട് 2 -ൽ ഇംഗ്ലീഷ് വൊക്കാബുലറി, വെർബൽ കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, ഡേറ്റാ സഫിഷ്യൻസി, ഇന്റർപ്രട്ടേഷൻ, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങളാണുണ്ടാവുക. ഒബ്‌ജക്ടീവ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ.

അപേക്ഷാഫീസ്: അസിസ്റ്റൻ്റ് ട്രെയിനി തസ്തികയ്ക്ക് 200 രൂപയും മറ്റ് തസ്തികകൾക്ക് 300 രൂപയും ഓൺലൈനായി അടയ്ക്കണം. എസ്. സി. എസ്.ടി. വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ബാധകമല്ല. 2024 നവംബർ 12 വരെ ഫീസടയ്ക്കാം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയൊപ്പം ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫി ക്കറ്റ്, യോഗ്യതാസർട്ടിഫിക്കറ്റുകൾ എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് http://www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 നവംബർ 22.
Join WhatsApp Channel