ജനറൽ ആശുപത്രിയിൽ ദിവസ വേതനത്തിൽ ജോലി ഒഴിവുകൾ
November 20, 2024
ജനറൽ ആശുപത്രിയിൽ നഴ്‌സിങ് അസിസ്റ്റന്റ്, ബഗ്ഗികാർ ഡ്രൈവർ ഒഴിവ്
കോട്ടയം ജനറൽ ആശുപത്രിയിൽ 'ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷ പദ്ധതി' പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നഴ്‌സിങ് അസിസ്റ്റന്റുമാരേയും, ബഗ്ഗികാർ ഡ്രൈവറെയും നിയമിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ യോഗ്യത വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക
നേഴ്‌സിംഗ് അസിസ്റ്റന്റ്
യോഗ്യത: കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നേഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56-60 വയസിന് ഇടയിൽ., ഒ.പി കൗണ്ടറിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുള്ള പരിചയം
ബഗ്ഗികാർ ഡ്രൈവർ
യോഗ്യത:കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56-60 വയസിന് ഇടയിൽ. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം.
യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 25ന് മുമ്പ് അപേക്ഷിക്കണം.
ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999688 / 7736925907
ആശുപത്രികളില്‍ അപ്രന്റീസ് നിയമനം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2024-25 വര്‍ഷം ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന നഴ്‌സിംഗ് യോഗ്യതയുള്ള പട്ടികജാതി യുവതികള്‍ക്ക് ആശുപത്രികളില്‍ അപ്രന്റീസ് നിയമനം, സിവില്‍ യോഗ്യതയുള്ള പട്ടികജാതി യുവതീയുവാക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ അപ്രന്റീസ് നിയമനം. എംഎല്‍റ്റി, ഫാര്‍മസി അപ്രന്റീസ് നിയമനം എന്നീ പ്രൊജക്ടുകളിലേക്ക് നവംബര്‍ 26 ന് രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും.
തെരഞ്ഞെടുക്കപ്പെടുന്നതിനായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കും അഭിമുഖത്തിനുമായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം.ഫോൺ 0477 -2252548.
Post a Comment