ക്ഷീര വികസന വകുപ്പിന്റെ കീഴിൽ നിയമനം ഒപ്പം മറ്റ് അവസരങ്ങളും
November 26, 2024
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ നിയമനം ഒപ്പം മറ്റ് അവസരങ്ങളും
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റുമാരുടെ കരാർ ഒഴിവുണ്ട്.പരമാവധി ഷെയർ, യോഗ്യത ഒഴിവുകൾ ചുവടെ നൽകുന്നു
എം.ടെക് (ഡയറി കെമിസ്ട്രി)/ബിടെക് (ഡയറി ടെക്നോളജി) യും പ്രവൃത്തിപരിചയവുമാണ് കെമിസ്ട്രി അനലിസ്റ്റിന്റെ യോഗ്യത.
എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്‌സി (ജനറൽ മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത.
പ്രായപരിധി 18-40 വയസ്.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകൾ നവംബർ 27നു വൈകുന്നേരം 5 മണിക്ക് മുൻപായി ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം – 695004 വിലാസത്തിൽ ലഭിക്കണം.
🛑 പത്തനംതിട്ട: വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥിഅധ്യാപകരെ നിയമിക്കുന്നു.
ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 11 ന് ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.
ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ തസ്തികകള്‍ക്ക് ഒന്നാം ക്ലാസോടെയുളള ബിടെക് ബിരുദമാണ് യോഗ്യത.
ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ് (ഷീറ്റ്,മെറ്റല്‍, വെല്‍ഡിംഗ്) തസ്തികയ്ക്ക് ഐടിഐ/ടിഎച്ച്എസ്എല്‍സിയാണ് യോഗ്യത.
Post a Comment