ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള 30 ന്

November 29, 2024

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള 30 ന്


പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 ന് രാവിലെ പത്തിന് മലമ്പുഴ കല്ലേപ്പിള്ളി ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജില്‍ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

15ഓളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കായി ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ, പ്രൊഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, ഇലക്ട്രിക്കൽ ഡിസൈൻ, സീനിയർ സെയിൽസ്,

 മാർക്കറ്റിങ്, സി.എൻ.സി മെഷീൻ ഓപ്പറേറ്റർ, ബ്രാഞ്ച് മാനേജർ, സർവീസ് എഞ്ചിനീയർ, സൈറ്റ് എഞ്ചിനീയർ, മാർക്കറ്റിങ്, എക്സിക്യൂട്ടീവ് ജൂനിയർ, അസിസ്റ്റന്റ് ലോൺ ഓഫീസർ, ക്യാഷിയർ, സാപ് ട്രെയിനർ, ഡിപ്ലോമ ഇൻ സോഫ്റ്റ് വെയർ, കമ്പ്യൂട്ടർ സയൻസ് ഫാക്കൽറ്റി, പഞ്ചായത്ത് കോർഡിനേറ്റർ, ടെലികോളർ, തെറാപ്പിസ്റ്റ് (പഞ്ചകർമ്മ), എച്ച്.ആർ. മാനേജർ, തുടങ്ങി 500 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

പങ്കെടുക്കാൻ താല്പര്യമുളള ഉദ്യാഗാര്‍ഥികൾ ഇവിടെ CLICK here
 ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്ത് അന്നേ ദിവസം എല്ലാ അസൽ സർ‌ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാവണം. 
ഫോൺ : 0491 2505204, 8289847817

കാത്ത് ലാബ് സ്റ്റാഫ് നിയമനം

പാലക്കാട് ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജി.എൻ.എം, ബി.എസ്.സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത് ലാബ് , ഐ.സി.സി യുവിൽ പ്രവൃത്തി പരിചയം ഉള്ളവരും നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പെർമനന്റ് രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. 

പ്രായ പരിധി 18- 40 വയസ്. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിനായി എത്തണം
Join WhatsApp Channel