പ്രയുക്തി മെഗാ തൊഴിൽ മേള 2024 - നവംബർ 16 നു നടത്തുന്നു

November 02, 2024

പ്രയുക്തി മെഗാ തൊഴിൽ മേള 2024 - നവംബർ 16 നു നടത്തുന്നു


കേരളത്തിൽ ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് ഇത് ജോലി നേടാൻ സുവർണ്ണാവസരം, പത്താം ക്ലാസ് യോഗ്യത മുതൽ ഏത് യോഗ്യതയുള്ളവർക്കും ഇനി ജോലി.
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ സഹകരണത്തോടെ 'പ്രയുക്തി 2024' എന്ന പേരിൽ മെഗാ തൊഴിൽ മേള നടത്തുന്നു.

ആർക്കൊക്കെ പങ്കെടുക്കാം

SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

എന്തുകൊണ്ട് പങ്കെടുക്കണം

50+ കമ്പനികൾ
3000+ ഒഴിവുകൾ

നവംബർ 16, ശനിയാഴ്ച 
രാവിലെ 9.30 മുതൽ 
ഫാത്തിമ മാതാ നാഷണൽ കോളേജ് , കൊല്ലം 

എങ്ങനെ പങ്കെടുക്കാം 

Employability Centre Kollam എന്ന ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുള്ള NCS പോർട്ടലിന്റെ QR code സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക.

🔴 ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

🔴 സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും 5 പകർപ്പുകൾ, ഓൺലൈൻ രജിസ്ട്രേഷൻ മുഖേന ലഭ്യമായ NCS ID എന്നിവ കയ്യിൽ കരുതുക.ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ   എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക

വിശദ വിവരങ്ങൾക്ക്:
കൊല്ലം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചുകൾ മുഖേനയോ ചുവടെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
☎️ 7012212473,8281359930
Join WhatsApp Channel