റബ്ബർബോർഡിൽ വിവിധ താൽക്കാലിക നിയമനങ്ങൾ

October 22, 2024

റബ്ബർബോർഡിൽ ഗ്രാജുവേറ്റ് ട്രെയിനി/ യങ് പ്രൊഫഷണൽ താൽക്കാലിക നിയമനം നടത്തുന്നു


റബ്ബർബോർഡിൽ താൽക്കാലികാ അടിസ്ഥാനത്തിൽ ഗ്രാജുവേറ്റ് ട്രെയിനികളെ നിയമിക്കുന്നതിന് വാക്ക്' ഇൻ ഇൻറർവ്യൂ' നടത്തുന്നു.
കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കായിരിക്കും നിയമനം. 

▪️ഉദ്യോഗാർത്ഥികൾ കൊമേഴ്‌സിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയവരായിരിക്കണം.

▪️കൂടാതെ, കമ്പ്യൂട്ടർ പരിജ്ഞാനവും(എംഎസ് ഓഫീസ്, ടാലി തുടങ്ങിയവയിൽ) മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിവും
ഉളളവരായിരിക്കണം. 

▪️അപേക്ഷകർ 2024 സെപ്റ്റംബർ 01-ന് 30 വയസ്സ് പൂർത്തിയാകാത്ത
വരായിരിക്കണം. 

യോഗ്യതയുള്ളവർ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 2024 ഒക്ടോബർ 28-ന് രാവിലെ 10 മണിക്ക് ഡയറക്ടർ, ട്രെയിനിങ് ഇൻ- ചാർജ്, എൻഐആർടി, മുമ്പാകെ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് നമ്പറിൽ വിളിക്കുകാ: 0481 2301231 www.rubberboard.gov.in 

റബ്ബർ ഗവേഷണകേന്ദ്രത്തിൽ താൽക്കാലിക നിയമനം

ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ ഹീവിയ ഡി.യു.എസ് പ്രോജെക്ടിലേക്ക് 'യങ് പ്രൊഫഷണൽ' തസ്‌തികയിൽ താൽകാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 

അപേക്ഷകർക്ക് അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ബയോ ടെക്നോളജി, ബോട്ടണി, ലൈഫ് സയൻസ് (ജെനറ്റിക്സ് ആന്റ് പ്ലാൻ്റ് ബ്രീഡിങ്ങിൽ സ്പെഷ്യലൈസേഷനോടെ) തുടങ്ങിയ വിഷയങ്ങ ളിലേതിലെങ്കിലും ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. യുജിസി, സിഎസ്ഐആർ, നെറ്റ് യോഗ്യ തകളുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. 2024 ഒക്ടോബർ 31 - ന് അപേക്ഷകർക്ക് 35 വയസ്സ് കഴിയാൻ പാടില്ല.

താൽപര്യമുള്ളവർ 2024 ഒക്ടോബർ 24 നു മുമ്പ് ലഭിക്കത്തക്കവണ്ണം അപേക്ഷ ഇന്ത്യൻ റബ്ബർഗ വേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് സെക്രട്ടറിക്ക് ഈമെയിൽ ആയി അയയ്ക്കണം. ഈമെയിൽ  resadm@rubberboard.org.in

കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക.
Join WhatsApp Channel