ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലുമായി സെക്യൂരിറ്റി ഗാർഡ് ജോലി നേടാൻ അവസരം

October 15, 2024

ഗുരുവായൂർ ദേവസ്വം, ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലുമായി 15 സെക്യൂരിറ്റി ഗാർഡ് ഒഴിവ്


ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലുമായി സെക്യൂരിറ്റി ഗാർഡിന്റെ 15 ഒഴിവ്. കൂടിക്കാഴ്ച 18ന് 10ന് ദേവസ്വം ഓഫിസിൽ. സൈനിക അർധസൈനിക വിഭാഗത്തിൽ നിന്നു വിരമിച്ച ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക.

▪️പ്രതിമാസ വേതനം: 21,175 രൂപ. 
▪️വയസ്സ്: 60ൽ താഴെ. 
▪️ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നീ രേഖകളും പകർപ്പും ബയോ ഡേറ്റയും കൂടിക്കാഴ്ചയിൽ ഹാജരാക്കണം.

എസ്ഐ റാങ്കിൽ കുറയാത്ത പൊലീസ് ഓഫിസറുടെ സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ വേണം. 0487 2556335.
Join WhatsApp Channel