ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്സിൽ ഒഴിവുകൾ

October 15, 2024

ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്സിൽ ഒഴിവുകൾ

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്‌മെന്റ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഫോർ ട്രെയിനിങ് എന്നീ തസ്തികകളിലാണ് നിയമനം.

അടിസ്ഥാന യോഗ്യത: MBA/ MTA/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 50 വയസ്സ് ( കേരള യൂണിവേഴ്സിറ്റി നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 24,000 രൂപ.

യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഒക്ടോബർ 18 ന് മുമ്പായി അയയ്ക്കണം.
Join WhatsApp Channel