മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ അറ്റൻഡർ ജോലി നേടാൻ അവസരം

October 15, 2024

മൃഗസംരക്ഷണ വകുപ്പിൽ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡർ ജോലി ഒഴിവുകൾ


ഡ്രൈവർ കം അറ്റൻഡർ ഒഴിവ്
ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപെരിയാർ മൂന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡർ ഒഴിവുണ്ട്. 
കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള പത്താം ക്ലാസ് പാസായ ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകി ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കി ഇന്റർവ്യൂ പങ്കെടുക്കുക.

കുറഞ്ഞ യോഗ്യത എസ് എസ് എൽ സി യും എൽഎംവി- ഡ്രൈവിംഗ് ലൈസൻസുമാണ്. താല്പര്യമുള്ളവർ ഒക്ടോബർ 18 വ്യാഴാഴ്ച രാവിലെ 11-ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, തിരിച്ചറിയൽ കാർഡും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. 

അഴുത, ദേവികുളം ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

🛑 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

 കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ വ്യവസ്ഥയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 28 വൈകിട്ട് 5 മണിവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.ppri.org.in
Join WhatsApp Channel