കേരളത്തിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ പരീക്ഷ ഇല്ലാതെ താല്‍ക്കാലിക ജോലി ഒഴിവുകൾ

October 15, 2024

Kerala government New Vacancy 2024 Apply Now

കേരളത്തിൽ വിവിധ ജില്ലകളിലായി ഇപ്പോൾ നിലവിൽ വന്നിട്ടുള്ള പുതിയ ജോലി ഒഴിവുകൾ ആണ് ഓരോ ജോലി ഒഴിവുകളും അതിന്റെ വിശദ വിവരങ്ങളും അതിനോടൊപ്പം ചേർത്തിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക പരമാവധി എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക

എസ്.എസ്.കെയിൽ ഒഴിവ്

കോട്ടയം: സമഗ്രശിക്ഷ കേരള (എസ്.എസ്.കെ.) കോട്ടയം ജില്ലയിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി. ട്രെയിനർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന സ്ഥിരം അധ്യാപകർക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. 

അപേക്ഷ, ബയോഡേറ്റ, ഫോം നമ്പർ 144 (കെ.എസ്.ആർ പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ) ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിരാക്ഷേപപത്രം എന്നിവ സഹിതം അപേക്ഷകൾ 2024 ഒക്ടോബർ 25ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി സമഗ്രശിക്ഷ കേരളം കോട്ടയം ജില്ലാ കാര്യാലയത്തിൽ നൽകണം. ഫോൺ:0481 2581221

സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർ

കോട്ടയം: എസ്.എസ്.കെയുടെ നേത്വത്വത്തിൽ ജില്ലയിലെ 15 ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലെ സ്‌കിൽ സെന്റർ കോ- ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എം.ബി.എ./എം.എസ്. ഡബ്ല്യു/ബി.എസ്.സി (അഗ്രികൾച്ചർ)/ബി.ടെക്. 
പ്രായപരിധി: 20-35 വയസ്സ.

നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 16ന് രാവിലെ 10 മണിക്ക് കോട്ടയം വയസ്‌കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9961581184

ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍

കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്ലസ് ടു ആണ് യോഗ്യത. പൗള്‍ട്രി മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം പതിനാറായിരം രൂപ. കുടുംബശ്രീ അംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20 വൈകീട്ട് അഞ്ച്. നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ ന്റെ ലിഫ്റ്റിങ് സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്നവരെ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6238737765

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പിണറായി ഗവ ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഈഴവ പ്രയോറിറ്റി വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രയോറിറ്റി വിഭാഗത്തിന്റെ അഭാവത്തിൽ നോൺ പ്രയോറിറ്റി പരിഗണിക്കും. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ബി വിഒസി ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും,  അതേ വിഷയത്തിലുള്ള ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയവും, ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 

ഉദ്യോഗാർത്ഥികൾ  യോഗ്യത, മുൻപരിചയം, മുൻഗണന എന്നവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി ഒക്ടോബർ 17 ന് രാവിലെ 11 ന് കമ്പനിമെട്ടയിലുള്ള പിണറായി ഗവ.ഐ ടി ഐ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. 
ഫോൺ: 04902384160

ഡ്രൈവര്‍ കം അറ്റന്‍ഡര്‍
                     
മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡറെ  കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ലൈസന്‍സ് ഉള്ളവരുമായിരിക്കണം.

 താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 17ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ അറിയിച്ചു. 

നിയമനം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734917.
Join WhatsApp Channel