കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അങ്കണവാടി വർക്കർ, ഹെൽപ്പർ: ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

October 22, 2024

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അങ്കണവാടി വർക്കർ, ഹെൽപ്പർ: ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, പത്താം ക്ലാസ്സ്‌ തോറ്റവർക്കും ജയിച്ചവർക്കും ജോലി നേടാവുന്ന ഒഴിവുകളിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് ജോലി നേടാൻ സാധിക്കുന്നു, അംഗനവാടി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ അറിവിൽ ഉള്ളവരീലേക്ക് പരമാവധി ഈ പോസ്റ്റ് ഷെയർ ചെയ്യുക

🛑 എറണാകുളം : വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുളള ആലുവ
മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അങ്കണവാടി ഹെൽപ്പർ മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം.ആലുവ മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരാകണം. 
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ പത്താം ക്ലാസ്സോ തത്തുല്ല്യ പരീക്ഷയോ പാസായിരിക്കുവാൻ പാടില്ലാത്തതും എഴുത്തും വായനയും അറിഞ്ഞിരിക്കുകയും വേണം. 
എന്നാൽ എസ്.എസ്. എൽ.സി പാസാകാത്തവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പാസായവരേയും പരിഗണിക്കും. പുരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 30 ന് വൈകിട്ട് അഞ്ച് വരെ തോട്ടക്കാട്ട്കരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. 

അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

എറണാകുളം : പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള കൂത്താട്ടുകുളം
മുനിസിപ്പാലിറ്റി, രാമമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർമാരെ തെരെഞ്ഞെടു ക്കുന്നതിനും പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർമാരേയും അങ്കണവാടി ഹെൽപ്പർമാരേയും തിഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 

2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിട്ടുളളവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം. പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമാക്കിയിട്ടുളളവരാകണം.വർക്കർ തസ്തികയിൽ പത്താം ക്ലാസ്സാണ് യോഗ്യത.ഹെൽപ്പർ തസ്ത‌ികയിൽ അപേക്ഷകർ എഴുതാനും വായിക്കാനും അറിയാവുന്നവരും പത്താംക്ലാസ്സ് പാസ്സാകാത്തവരും ആയിരിക്കണം.
ഫോൺ: 0485 2274404

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ

തിരുവനന്തപുരം : പോത്തൻകോട് ശിശുവികസന പദ്ധതി കാര്യാലയത്തിൻ്റെ പരിധിയിലുളള
അഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2024 ഒക്ടോബർ 10 ന് 18 വയസ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും അഴൂർ പഞ്ചായത്തിലെ സ്ഥിര താമസക്കാരുമായ വനികൾ ആയിരിക്കണം. 

വർക്കർമാരുടെ യോഗ്യത പത്താം ക്ലാസ് പാസാണ്. ഹെൽപ്പർമാർ പത്താം ക്ലാസ് പാസാകാ ത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം. പട്ടിക ജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 26 വൈകിട്ട് 5 വരെ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷാഫോം പോത്തൻകോട് ശിശുവികസന പദ്ധതി കാര്യാലയം, അഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ, അഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0471 2411537
Join WhatsApp Channel