കരിയർ ഏജന്റ് തസ്തികയിൽ ഒഴിവുകൾ
September 04, 2024
കരിയർ ഏജന്റ് തസ്തികയിൽ ഒഴിവുകൾ
കണ്ണൂർ ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി) സ്ഥാപനത്തിൽ കരിയർ ഏജന്റ് തസ്തികയിൽ സ്ത്രീകൾക്ക് മാത്രം 50 ഒഴിവുണ്ട്.
യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65,
ശമ്പളം സ്‌റ്റൈപ്പന്റ് വ്യവസ്ഥയിൽ മാസം 7000 രൂപ പ്ലസ് കമ്മീഷൻ. യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.
2024 സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ നിശ്ചയിച്ച കൂടിക്കാഴ്ച ഏഴ്, ഒൻപത്, പത്ത് തീയതികളിൽ മാറ്റി നിശ്ചയിച്ചു.
തുടരന്വേഷണങ്ങൾക്ക് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ 0460 2209400, തലശ്ശേരി 0490 2327923, മട്ടന്നൂർ 0490 2474700
Post a Comment