കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
September 18, 2024
കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി അവസരങ്ങൾ, നിങ്ങളുടെ ജില്ലകളിലും ജോലി ഒഴിവുകൾ, ഷെയർ ചെയ്യുക പരമാവധി.
താൽക്കാലിക ഒഴിവ്
കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40. താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 28 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ: 04972700831.
നഴ്സിങ് ലക്ചറർ ഒഴിവ്
ആലപ്പുഴ ഗവ. നഴ്സിങ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്രം ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. സംസ്ഥാനത്തെ സർക്കാർ/ സ്വകാര്യ നഴ്സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് വിജയവും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായം 40 വയസ് കവിയരുത്. എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11ന് കോളജിൽ ഹാജരാകണം.
താത്കാലിക ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ താത്കാലിക ഇൻസ്ട്രക്ടർ ഒഴിവുണ്ട്. 19 ന് രാവിലെ 11 ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക് കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ബന്ധപ്പെടണം.
പരിശീലകനെ ആവശ്യമുണ്ട്
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് കോഴ്സിൽ പരിശീലകനെ ആവശ്യമുണ്ട്. ഫോൺ: 9495999731, 8281269859, 8330092230
ഓഫീസ് അറ്റെൻഡന്റ് ഒഴിവ്
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓഫീസ് അറ്റെൻഡന്റ്- ഗ്രേഡ് -2 (വിമുക്ത ഭടൻ) തസ്തികയിൽ കാഴ്ചപരിമിത ഭിന്നശേഷി സംവരണ വിഭാഗത്തിൽ (ലോ വിഷൻ) താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് തത്തുല്യമായ വിദ്യാഭ്യാസം (ബിരുദധാരികൾ യോഗ്യരല്ല).
പ്രായം: 2024 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 27ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
Post a Comment