നിയുക്തി മെഗാ തൊഴിൽ മേള വഴി ജോലി നേടാൻ അവസരം

September 26, 2024

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്

നിയുക്തി തൊഴിൽ മേള ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും. മേളയുടെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിക്കും.  കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിക്കും. 

മേളയിൽ ഐ ടി, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ധനകാര്യം മറ്റ് സേവന മേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20 ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ് എസ് എൽ സി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബംഗളൂരു ആസ്ഥാനമായ സ്ഥാപനത്തിൽ മാത്രം 60 ഒഴിവുകളുണ്ട്.

യോഗ്യരായ ഉദ്യോഗാർഥികൾക്ക്  ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര്
രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും
രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. 
ഫോൺ: 0497 2707610, 6282942066
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు