കേരളത്തിൽ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

September 17, 2024

കേരളത്തിൽ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

Anganavaadi Jobs-2024 Apply Now
അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പുഴയ്ക്കൽ ഐ.സി.ഡി.എസ. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന അവണൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ അടുത്ത 3 വർഷത്തേക്ക് റിപ്പോർട്ട് ചെയ്യപ്പെടാവുന്ന ഒഴിവുകളിലേക്ക് അവണൂർ പഞ്ചായത്തിൽ സ്ഥിരം താമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർ 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരും, 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവർക്ക് 3 വർഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐ.സി.ഡി.എസ്. പ്രോജക്ട‌് ഓഫീസിൽ നിന്നും ലഭിക്കും. 

പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 2 മുതൽ 20 വരെ വൈകീട്ട് 5 മണി വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകൾ രജിസ്റ്റേർഡ് ആയോ തപാൽ മുഖേനയോ അയയ്ക്കാം. നിശ്ചിത സമയം കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷ അയക്കേണ്ട വിലാസം ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട്, പുറനാട്ടുകര പി.ഒ., ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്,പുഴയ്ക്കൽ. ഫോൺ: 0487 2307516

അങ്കണവാടി ഹെൽപ്പർ നിയമനം

കടുത്തുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന മുളക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്‌തികയിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 20 വരെ കടുത്തുരുത്തി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. ഫോൺ 9188959698, 04829-283460

അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രോജക്ട്ടിന്റെ പരിധിയിൽ വരുന്ന പുത്തൂർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ സ്ഥിരം/ താത്കാലികം തസ്‌തികയിലേക്ക് പുത്തൂർ പഞ്ചായത്തിലെ ഒഴിവുകൾ നികത്തുന്നതിനായി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

 അപേക്ഷകർ പുത്തൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം ഹെൽപ്പർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സാകാത്തവരും, എഴുത്തും വായനയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവരുമാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകർ സാമൂഹ്യസേവന സന്നദ്ധതയുള്ളവരും മതിയായ ശാരീരിക ക്ഷമതയും കായികശേഷിയുള്ളവരും ആയിരിക്കണം. 

അപേക്ഷയുടെ മാതൃക ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിലും പുത്തൂർ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിൽ സെപ്‌തംബർ 13 ന് വൈകീട്ട് 3 വരെ സ്വീകരിക്കും.

 വിശദവിവരങ്ങൾക്ക് ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2375756, 9188959754
Join WhatsApp Channel