കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

July 27, 2024

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

🛑 ഓവര്‍സിയര്‍ നിയമനം
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ താല്‍ക്കാലിക തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 30 ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത 3 വര്‍ഷ പോളീടെക്‌നിക്ക് അല്ലെങ്കില്‍ 2 വര്‍ഷ ഡ്രാഫ്റ്റ്മാന്‍ എന്നിവയില്‍ സിവില്‍ ഡിപ്ലോമ.
ഫോണ്‍ 0497 2832055

🛑സൈക്കോളജി അപ്രന്റിസ് നിയമനം

കാസര്‍ഗോഡ് ജില്ലയിലുള്ള കിനാനൂര്‍ കരിന്തളം ഗവ കോളേജില്‍ 2024 25 വര്‍ഷം സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29 രാവിലെ 10.30 ന് പ്രിൻസിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. 
ഫോണ്‍ 0467 2235955

🛑 മേട്രൺ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം 29ന്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള  വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ ഒഴിവുള്ള നാല് മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രതിമാസ വേതനം 12,000 രൂപ. താത്പര്യമുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂലൈ 29ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. രാവിലെ 10.30നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232

🛑 മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

വൈത്തിരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ജീവനക്കാരെ നിയമിക്കുന്നു. ജൂലായ് 29 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. പത്താം തരം പാസ്സായതും ആശുപത്രിയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
കോവിഡ് ബ്രിഗേഡുമാരായി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04936 256229

🛑താത്കാലിക നിയമനം
കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

🛑മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ഇൻ്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കോടിയേരി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 40 വയസ്സില്‍ താഴെയുള്ള ജി എന്‍ എം, ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവര്‍ക്ക് ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക്  ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 
ഫോണ്‍ 0490 2359655.

🛑ജൂനിയർ കൺസൾട്ടന്റ് നിയമനം

സംസ്ഥാന റഗുലേറ്ററി കമ്മീഷൻ  ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org .

🛑ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
 
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 
യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍  പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30  വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍:0484-2754000

🛑അഭിമുഖം

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി തസ്തികയിലെ (ഒഴിവ്-01) താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂലായ് 29ന് രാവിലെ 10 മണിക്കും കോളേജിൽ നടത്തും. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്‌സി കെമിസ്ട്രി നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന.

🛑അസിസ്റ്റന്റ് പ്രൊഫസർ

മാത്തമാറ്റിക്‌സ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂലായ് 30ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. ഒഴിവ്  -  2, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്‌സി മാത്തമാറ്റിക്‌സ് നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന.  ഫോൺ: 0471 2360391.
Join WhatsApp Channel