എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം ജൂലൈ നാലിന്

July 02, 2024

എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം ജൂലൈ നാലിന്

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

🔹സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ), 
🔹സെയിൽസ് മാനേജർ (പുരുഷന്മാർ),
🔹ടെലികോളർ (സ്ത്രീകൾ), 
ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ), 
🔹ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), 
🔹അസിസ്റ്റൻറ് ബിസിനസ്സ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) 

എന്നീ തസ്തികകളിലേക്ക് ജൂലൈ നാലിന് അഭിമുഖം നടത്തുന്നു. രാവിലെ 10 മുതലാണ് അഭിമുഖം.  

▪️സെയിൽസ് എക്‌സിക്യൂട്ടീവ്
യോഗ്യത :ബിരുദം/പ്ലസ് ടു ഫ്രഷേഴ്സ് /പ്രവൃത്തിപരിചയം.

▪️സെയിൽസ് മാനേജർ
യോഗ്യത : ബിരുദം/എംബിഎ

▪️ടെലി കോളർ , ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്
യോഗ്യത: ബിരുദം/പ്ലസ് ടു.

▪️ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ് , അസിസ്റ്റൻറ് ബിസിനസ് മാനേജർ
യോഗ്യത: ബിരുദം

പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് ,അഭിമുഖത്തിൽ
പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

ജില്ലാ :തിരുവനന്തപുരം
കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220
Join WhatsApp Channel