താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
July 03, 2024
താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ,എക്സറേ ടെക്നീഷ്യൻ , ഡ്രൈവർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവ്.
അഭിമുഖത്തിനുള്ള തിയതി :
ഫാർമസിസ്റ്റ് – 2024 ജൂലായ് 10
ലാബ് ടെക്നീഷ്യൻ- ജൂലായ് 11
എക്സറേ ടെക്നീഷ്യൻ -ജൂലായി 12
ഡ്രൈവർ- ജൂലായ് 17
ഇലക്ട്രീഷ്യൻ- ജൂലായ് 17
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുമായി ബന്ധപ്പെട്ട അസൽ രേഖകളുമായി വാക്ക് ഇൻ ഇന്‌റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0470 2080088, 8590232509,9846021483. റിപ്പോർട്ടിങ് സമയം രാവിലെ 10ന്.
ലാബ് ടെക്‌നീഷ്യൻ നിയമനം
തോട്ടയ്ക്കാട് സാമൂഹീകാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ജൂലൈ നാല് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് അഭിമുഖം നടത്തും.
വിദ്യാഭ്യാസയോഗ്യത: ബി.എസ്.സി. എം.എൽ.ടി/ഡി. എം.എൽ.ടി. (പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവർ ആകണം.) പ്രവർത്തിപരിചയം ഉള്ളവർക്കും പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായവർക്കും മുൻഗണന. അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം
Post a Comment