ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ ജോലി അവസരം| National Ayush mission job recruitment 2024

January 01, 2024

National Ayush mission job recruitment 2024

നാഷണൽ ആയുഷ് മിഷൻ തൃശൂർ ഭാരതീയ ചികിത്സാ വകുപ്പ് - ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച് ഡബ്ലിയു സി ഡിസ്പെൻസറിലേക്കുള്ള ജിഎൻഎം മൾട്ടി പർപ്പസ് വർക്കർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്രതിമാസവേതനം 15,000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്.
ഒഴിവുകളുടെ എണ്ണം 31.

താല്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ, (പാലസ് റോഡ്, പാട്ടുരായ്ക്കൽ) പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം.

വെബ് സൈറ്റിൽ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം.

ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടക്കും.
ഫോൺ : 8113028721




ഹോമിയോ ആശുപത്രിയിൽ ജോലി

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്- ഇൻ-ഇന്റർവ്യൂ

ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും.

ജി.എൻ.എം നഴ്സ‌ിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്‌തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ.

താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
Join WhatsApp Channel