ടൈപ്പ് ചെയ്യാൻ അറിയുന്നവർക്ക് ഡാറ്റാ എൻട്രി ജോലി നേടാൻ അവസരം,Data Entry Operater Recruitment Apply now 2024

January 27, 2024

Data Entry Operater Recruitment Apply now 2024

ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എം.പി. ലാഡ്‌സ് ഫെസിലിറ്റേഷൻ സെൻ്ററിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ കം ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു, താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക 

യോഗ്യത വിവരങ്ങൾ?

ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ ഡിപ്ലോമ, ടൈപ്പ് റൈറ്റിംഗ് (മലയാളവും ഇംഗ്ലീഷും) (ഐഎസ്എം, യുണികോഡ്), ഓൺലൈൻ അപ്ഡേഷനിൽ പ്രാവീണ്യം, വിൻഡോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പരിജ്ഞാനം, ഒരു വർഷത്തേ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3 വൈകിട്ട് 5 മണി.
ഫോൺ നമ്പർ: 04862 233 010

മറ്റു ജോലി ഒഴിവുകളും

വാക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി രണ്ടിന് 10.30ന് നടത്തുന്നു.

കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ഉള്ള സർക്കാർ അംഗീകൃത കോളേജിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജി/ബി.എസ്.സി റേഡിയോളജി യോഗ്യതയുളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റും,സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം കോട്ടയം ജനറൽ ആശുപത്രിയുടെ ഹാജരാക്കേണ്ടതാണ്.
ഫോൺ; 04812563612,2563611

🛑 അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് ഓവര്‍സിയറെ(ഒരൊഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി,  പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം പഞ്ചായത്ത് ഓഫീസില്‍ നല്‍കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 വൈകുന്നേരം നാലുമണി.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0477 2212261
Join WhatsApp Channel