കേരള സർക്കാർ സ്ഥിര ജോലി: പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ ആവാം/Kerala psc lineman job notification 2023-2024
December 17, 2023
Kerala PSC Lineman job recruitment 2023-2024 | Kerala Public Service Commission jobs
കേരള സർക്കാരിന്റെ കീഴിൽ സ്ഥിര ജോലി നേടാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് ഇപ്പോൾ ഇതാണ് സുവർണ്ണാവസരം.പൊതുമരാമത്ത് വകുപ്പിൽ ലൈൻ മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഇലക്ട്രിക്കൽ വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഇലക്ട്രിക്കൽ വിഭാഗത്തിൽ ലൈൻമാൻ ഒഴിവിലേക്ക് ഇപ്പോൾ തന്നെ നിങ്ങൾക്കു അപേക്ഷിക്കാം.
പിഎസ്‌സി വഴി ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ യാതൊരു അപേക്ഷ ഫീസും ഇല്ലാതെ ഓൺലൈൻ വഴി തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
17 -1- 2024 വരെ ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
കാറ്റഗറി നമ്പർ - 533/2023വകുപ്പ് - പൊതുമരാമത്ത്ജോലി - ലൈൻ മാൻശമ്പളം - 26500 -60700ഒഴിവുകൾ - ജില്ലാ അടിസ്ഥാനത്തിൽയോഗ്യത- SSLC (& ട്രെയിഡ് )
അപേക്ഷിക്കാൻ താൽപര്യമുള്ളവർ കേരള പി എസ് സി യുടെ വൺടൈം പ്രൊഫൈൽ വഴി ഓൺലൈനായി അപ്ലൈ ചെയ്യാം കാറ്റഗറി നമ്പർ - 533/2023 ഈ കാറ്റഗറി നമ്പറിൽ പോയാൽ തന്നെ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
നേരിട്ട് ഉള്ള നിയമനമാണ്, ഡയറക്ട് റിക്രൂട്ട്മെന്റ്, ജനറൽ കാറ്റഗറിക്കും മറ്റെല്ലാ കാറ്റഗറികൾകും ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
പ്രായപരിധി: പത്തൊമ്പത് വയസ്സുമുതൽ 36 വയസ്സ് വരെ.
കുറുപ്പ് : യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
കൂടുതൽ ജോലിയെ കുറിച്ച് അറിയാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് നോക്കുക
Notification - click here
Post a Comment