യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 300- അസിസ്റ്റന്റ് ജോലി ഒഴിവുകൾ
December 16, 2023
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 300- അസിസ്റ്റന്റ് ജോലി ഒഴിവുകൾ
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 300 ഒഴിവുകൾ കേരളത്തിലും മുപ്പത് ഒഴിവുകൾ ഉണ്ട് ഓൺലൈൻ വഴി ജനുവരി 6 വരെ നിങ്ങൾക്ക് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഈ ജോലിക്ക് താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ് പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.
ശമ്പള | പ്രായ വിവരങ്ങൾ
🔹ശമ്പളം : 22,405-62,265 .
🔹പ്രായം : (30.09.2023 നു ): 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും യുഐഐസി ജീവനക്കാർക്കും ഇളവുണ്ട്.
🔹യോഗ്യത, പ്രായം എന്നിവ 30.09.2023 അടിസ്ഥാനമാക്കി കണക്കാക്കും.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ
യും റീജനൽ ലാംഗ്വേജ് ടെസ്‌റ്റും അടി സ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. എറണാകുളം, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാ ലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്.
ഫീസ്: 1000 രൂപ.
പട്ടികവിഭാഗം, അംഗ പരിമിതർ, യുഐഐസി ജീവനക്കാർ ക്ക് 250 രൂപ മതി. ഓൺലൈൻ ആയി ഫീസ് അടക്കണം വെബ്സൈറ്റ് ലിങ്ക്
🛑 ശ്രീചിത്രയിൽ 6+ ഒഴിവ്
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റി റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 6+ ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 19, 20, 26 തീയതികളിൽ
തസ്‌തികകൾ: സീനിയർ റിസർച് ഫെലോ, പ്രോജക്ട് അസിസ്‌റ്റൻ്റ്, ക്ലിനിക്കൽ റിസർച് കോഓർഡിനേറ്റർ, ടെക്നിഷ്യൻ, റിസർച് നഴ്സ്
വനിത- ശിശുവികസന വകുപ്പിൽ ഓഫിസർ
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ മിഷൻ വാൽസല്യയുടെ ഭാഗമായി ആലപ്പുഴ ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രബേഷൻ ഓഫിസർ അവസരം.
ഒരു ഒഴിവ്. കരാർ നിയമനം.
ഡിസംബർ 21 വരെ അപേക്ഷിക്കാം.
യോഗ്യത: എൽഎൽബി, 2 വർഷ പരിജയം
പ്രായപരിധി: 40. ശമ്പളം: 28,100.
Post a Comment