കരാര്‍ അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു.

November 29, 2023

സാമൂഹിക പഠനമുറിയില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് പ്രവര്‍ത്തിക്കുന്ന സാമൂഹിക പഠനമുറിയില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ : ഡിസംബര്‍ 8 ന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.

18 നും 45 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ബി.എഡ്/ ടി.ടി.സി എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രതിമാസ വേതനം 15,000 രൂപ. ഫോണ്‍: 0480 2706100.
Join WhatsApp Channel